ചരിത്രം കുറിച്ച് സ്വകാര്യ റോക്കറ്റ് വിക്ഷേപണം, അഗ്നിബാണം തൊടുത്ത് ഇന്ത്യൻ സ്റ്റാർട്ടപ്പ്

Friday 31 May 2024 2:36 AM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ചരിത്രം കുറിച്ച് ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ്,​ ത്രീ ഡി പ്രിന്റിംഗിലൂടെ നിർമ്മിച്ച അർദ്ധക്രയോജനിക് എൻജിൻ റോക്കറ്റ് 'അഗ്നിബാൺ' വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ അഗ്നികുലിന്റെ സ്വന്തം ലോഞ്ച് പാഡിൽ നിന്ന് ഇന്നലെ രാവിലെ 7.15നായിരുന്നു പരീക്ഷണം. സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റ‍ർ മിഷൻ - 01 ( SOrTeD )​ എന്ന പേരിൽ നടത്തിയ വിക്ഷേപണം പൂർണ വിജയമാണെന്ന് ഐ.എസ്. ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. നേരത്തേ നാല് തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു. എട്ട് കിലോമീറ്റർ കുത്തനെയുള്ള പ്രയാണത്തിന് ശേഷം റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഇക്കൊല്ലം അവസാനം ഉപഗ്രഹം വിക്ഷേപിക്കും.

പ്രിന്റ് ചെയ്ത എൻജിൻ

ലോകത്തെ ആദ്യ സിംഗിൾ പീസ് ത്രീ ഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ

ആയിരത്തോളം ഭാഗങ്ങൾ അസംബിൾ ചെയ്യുന്നതിന് പകരം എൻജിൻ മൊത്തമായി പ്രിന്റ് ചെയ്തെടുത്തു

ഇന്ത്യയുടെ ആദ്യ സെമി ക്രയോജനിക് എൻജിൻ

ഇന്ത്യയിലെ ആദ്യ സ്വകാര്യ മൊബൈൽ ലോഞ്ച് പാഡ് - ധനുഷ്

ഇന്ത്യയിലെ സ്വകാര്യ സ്റ്റാർട്ടപ്പിന്റെ രണ്ടാമത്തെ വിക്ഷേപണം.

2022ൽ സ്കൈറൂട്ട് ആദ്യ വിക്ഷേപണം

റോക്കറ്റ്

ഒറ്റ എൻജിൻ ( സിംഗിൾ സ്റ്റേജ് )​

നീളം 6. 2 മീറ്റർ

ഭാരം 575കിലോഗ്രാം

30 മുതൽ 300 കിലോ വരെ വിക്ഷേപിക്കാം

അഗ്നിലെറ്റ് എൻജിന്റെ പേര്

6000 ന്യൂട്ടൺ ശക്തി

ദ്രവ ഓക്സിജനും ഐ,​ എസ്. ആ‌ർ ഒയുടെ ഇക്രോസ് മണ്ണെണ്ണയും

മനുഷ്യൻ തൊടാതെ 72 മണിക്കൂറിൽ നിർമ്മിക്കാം

സെമിക്രയോജനിക് എൻജിൻ

ക്രയോജനിക്കിൽ ഇന്ധനം അതീശീത ദ്രവ ഓക്സിജനും ( - 183 ഡിഗ്രി ) ദ്രവ ഹൈഡ്രജനും ( - 252.9 ഡിഗ്രി )​

സെമിക്രയോജനിക്കിൽ ദ്രവ ഹൈഡ്രജന് പകരം മണ്ണെണ്ണ

താപവ്യതിയാനം മണ്ണെണ്ണയുടെ ദ്രാവകാവസ്ഥയെ ബാധിക്കില്ല

ദ്രവ ഹൈഡ്രജനേക്കാൾ സുരക്ഷിതം

അഗ്നികുൽ കോസ്‌മോസ്

തുടക്കം 2017ൽ മദ്രാസ് ഐ. ഐ.ടിയിൽ

സ്ഥാപകർ ശ്രീനാഥ് രവിചന്ദ്രൻ,​ മൊയിൻ എസ്. പി. എം

250 ജീവനക്കാർ ( ശരാശരി പ്രായം 23)

40 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കിട്ടി

ഐ. എസ്. ആർ. ഒ

സ്വന്തം സെമിക്രയോ എൻജിന്റെ ജ്വലന പരീക്ഷണം മേയ് 2ന് വിജയിച്ചു

ആദ്യ ത്രീ ഡി പ്രന്റഡ് എൻജിന്റെ ഗ്രൗണ്ട് ടെസ്റ്റ് മേയ് 9ന് നടത്തി

Advertisement
Advertisement