"ധൈര്യമായിരിക്കൂ, എപ്പോഴും ഞാൻ നിന്നോടൊപ്പം ഉണ്ട്"; അറസ്റ്റിലായ യൂട്യൂബർക്ക് പിന്തുണയുമായി ശാലിൻ സോയ

Friday 31 May 2024 8:42 AM IST

അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ. തമിഴ് യൂട്യൂബറായ ടിടിഎഫ് വാസൻ ആണ് നടിയുടെ കാമുകൻ. കഴിഞ്ഞ ദിവസം വാസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോണിൽ സംസാരിച്ച് അശ്രദ്ധമായി വണ്ടിയോടിച്ചതിനാണ് വാസവനെ പൊലീസ് അറസ്റ്റ് ചെയ്തത്.


മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുമ്പോഴാണ് വാസൻ ഫോണിൽ സംസാരിച്ച് വണ്ടിയോടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസ്‌ അറസ്റ്റ് ചെയ്‌തത്. ആറ് വകുപ്പുകളാണ് വാസനെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനുപിന്നാലെയാണ് കാമുകനെ പിന്തുണച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി രംഗത്തെത്തിയത്. ധൈര്യമായിരിക്കണമെന്നും താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്നും കുറിപ്പിൽ പറയുന്നു. വാസന്റെ കൈ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

കുറിപ്പിന്റെ പൂർണ്ണരൂപം

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, ധൈര്യമായിരിക്കൂ. എപ്പോഴും ഞാൻ നിന്നോടൊപ്പം ഉണ്ട്. എനിക്കറിയാവുന്നതിൽവച്ച് ഏറ്റവും നല്ല വ്യക്തിയാണ് നീ. ഈ സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. നീ എപ്പോഴും പറയാറുള്ള കാര്യം ഞാൻ നിന്നോട് പറയുന്നു, നടപ്പതെല്ലാം നന്മയ്ക്ക്, വിടി പാത്തുക്കലാം.


യൂട്യൂബിൽ നാൽപ്പത് ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് വാസന് ഉള്ളത്. അടുത്തിടെയാണ് ശാലിനുമായി പ്രണയത്തിലാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'മഞ്ചൾ വീരൻ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് വാസൻ.

Advertisement
Advertisement