ഒരു ഭാഗത്ത് വിവാഹമോചനം; എത്ര തിരക്കാണെങ്കിലും നടാഷ അക്കാര്യങ്ങൾ മറക്കാതെ ചെയ്യുന്നു, ചിത്രങ്ങൾ വൈറൽ

Friday 31 May 2024 10:59 AM IST

പ്രമുഖ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാൻകോവിച്ചിന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടെ നടാഷ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ജിമ്മിൽ തന്റെ വളർത്തുനായയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് നടാഷ സ്റ്റോറിയായി ഇട്ടിരിക്കുന്നത്. എത്ര തിരക്കിനിടയിലും തന്റെ ശീലങ്ങൾ മാറ്റിവയ്‌ക്കാൻ നടാഷ തയ്യാറല്ല. ഒപ്പം ഒരു മിറർ സെൽഫിയും അവർ ഇന്നലെ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിനെല്ലാം നിരവധിപേരാണ് വിവഹമോചനവുമായി ബന്ധപ്പെട്ട കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ നടാഷയുടെ ഐഡിയിലുണ്ടായിരുന്ന 'പാണ്ഡ്യ' എന്ന പേര് മാറ്റിയതോടെയാണ് അഭ്യൂഹവുമായി ചിലർ രംഗത്തെത്തിയത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. എന്നാൽ, വിവാഹമോചന അഭ്യൂഹങ്ങൾ നിറഞ്ഞശേഷം നടാഷ പങ്കുവയ്‌ക്കുന്നതെല്ലാം പോസിറ്റിവിറ്റി നിറഞ്ഞ പോസ്റ്റുകളാണ്. വെള്ള നിറത്തിലുള്ള വസ്‌ത്രം ധരിച്ച മിറർ സെൽഫിയാണ് അവസാനം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതിനൊപ്പം ദൈവത്തിന്റെ കൈപിടിച്ച് മുന്നോട്ട് പോകുന്ന ഒരു പെൺകുട്ടിയുടെ ചിത്രവും നടാഷ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസമായി ഹാർദിക് - നടാഷ ബന്ധത്തിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നാണ് ബോംബൈ ടൈംസിന്റെ റിപ്പോർട്ട്. ദമ്പതികൾ ഉടൻതന്നെ വിവാഹബന്ധം വേർപിരിയാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ, ഹാർദികിന്റെ ആസ്‌തിയുടെ 70 ശതമാനം നടാഷയ്‌ക്ക് നൽകേണ്ടി വരും എന്ന ഊഹങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

A post shared by @natasastankovic__

നടാഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇപ്പോഴും ഹാര്‍ദിക്കിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളുമുണ്ട്. 2020 മേയിലാണ് ഹാര്‍ദ്ദിക്കും നടാഷയും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്. ഈ ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസിന്റെ നായനായി അരങ്ങേറിയ ഹാര്‍ദിക്കിന് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം പുറത്തടെുക്കാനായിരുന്നില്ല. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബയ് ഫിനിഷ് ചെയ്തത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്.

Advertisement
Advertisement