രാജേശ്വരി ക്ഷേത്രത്തിൽ ശിഖര കലശാഭിഷേകം 

Friday 31 May 2024 8:52 PM IST

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ വർഷംതോറും നടത്തി വരാറുള്ള ശിഖര കലശാഭിഷേകം നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ വിവിധ പൂജാദികളോടെ നടന്നു. താഴികകുടത്തിൽ ഇളനീർ, പാൽ, തേൻ, നെയ്യ്, ചന്ദനവെള്ളം പനിനീർ എന്നിവ കൊണ്ടുള്ള അഭിഷേകത്തിന് ശേഷം പ്രവേശന കവാടത്തിലേക്ക് വാദ്യം, ഭജന, ലളിതാസഹസ്രനാമം, രത്നകല്ല് പതിച്ച വെള്ളിക്കുട എന്നിവയുടെ അകമ്പടിയോടുകൂടി ദേവിയെ എഴുന്നള്ളിച്ചിരുത്തി. മംഗളാരതി ചെയ്ത ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ച് ദേവിക്ക് കൺമഷി എഴുതി ആരതി ചെയ്തതോടെയാണ് ചടങ്ങ് സമാപിച്ചത്.തുർന്ന് അന്നദാനവും അഭിഷേക പ്രസാദ വിതരണവും നടന്നു. തുലഭാരവും ഉണ്ടായിരുന്നു. സി.എ ദേവിക അവതരിപ്പിച്ച നൃത്താർച്ചനയും ഇതോടനുബന്ധിച്ച് അരങ്ങേറി.ക്ഷേത്ര സർവാധികാരി കുഞ്ഞിരാമൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisement
Advertisement