ജില്ലാ സൂപ്പർ ലീഗ് ഫുട്ബാൾ അവസാനഘട്ടത്തിൽ

Friday 31 May 2024 9:03 PM IST

തൃക്കരിപ്പൂർ :സുഭാഷ് എടാട്ടുമ്മൽ കാസർകോട് ജില്ല ഫുട്ബോൾ അസോസിയേഷൻ ജില്ലാ സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണ്ണമെന്റ് അവസാനഘട്ടത്തിലേക്ക്. നടക്കാവ് സിന്തറ്റിക് സ്റ്റേഡിയം , നിലേശ്വരം ഇ.എം.എസ് സ്റ്റേഡിയം , കാസർകോട് മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ മൂന്ന് ഡിവിഷനുകളായാണ് മത്സരം നടക്കുന്നത്. സീനിയർ ഡിവിഷനിൽ നോർത്ത് സോണിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബും സെൻട്രൽ സോണിൽ സോക്കർ സ്പോർട്സ് ക്ലബ് ചെറുവത്തൂരും സൗത്ത് സോണിൽ ആക്‌മെ തൃക്കരിപ്പൂരും സൂപ്പർ ലീഗിൽ പ്രവേശിച്ചു. സൗത്ത് സോണിൽ സുബാഷ് ക്ലബ്ബ് എടാട്ടുമ്മൽ ഫൈനലിൽ പ്രവേശിച്ചു. മൂന്നാം ഡിവിഷനിൽ നോർത്ത് സോണിൽ ബാച്ചിലേഴ്സ് മൊഗ്രാൽ പുത്തൂരും സെൻട്രൽ സോണിൽ നെരുദ ക്ലബ്ബ് കുറ്റിക്കോലും സൗത്ത് സോണിൽ ഇ.കെ.നായനാർ ഫുട്ബാൾ അക്കാഡമി തൃക്കരിപ്പൂരും സൂപ്പർ ലീഗിൽ പ്രവേശിച്ചു.

Advertisement
Advertisement