കണ്ണൂർ വിമാനത്താവളത്തിൽ 960 ഗ്രാം സ്വർണവുമായി എയർഹോസ്റ്റസ് പിടിയിൽ

Saturday 01 June 2024 2:24 AM IST

മട്ടന്നൂർ(കണ്ണൂർ): മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണകടത്തിന് ശ്രമിച്ച എയർഹോസ്റ്റസ് പിടിയിൽ. കൊൽക്കത്ത സ്വദേശിനിയായ സുരഭി ഖത്തൂണാണ് കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ച ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി.

മസ്‌കറ്റിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. സംശയം തോന്നിയതിനെ തുടർന്നാണ് ഇവരെ പരിശോധിച്ചത്. 960 ഗ്രാം സ്വർണ്ണം ഇവരിൽ നിന്ന് പിടിച്ചെടുത്തു.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആർ.ഐ. വൃത്തങ്ങൾ അറിയിച്ചു.സുരഭി ഇതിന് മുമ്പ് പലതവണ സ്വർണ്ണം കടത്തിയതായും തെളിവ് ലഭിച്ചിട്ടുണ്ട്. മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് വിമാന ജീവനക്കാർ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്. സ്വർണ്ണക്കടത്തിൽ കേരളത്തിൽ നിന്നുള്ളവരുടെ പങ്കും ഡി.ആർ.ഐ അന്വേഷിക്കുന്നുണ്ട്.

Advertisement
Advertisement