എയർഹോസ്റ്റസ് മുൻപും പലതവണ സ്വ‌ർണം കടത്തി,​ നിയോഗിച്ചത് കണ്ണൂർ സ്വദേശി സുഹൈൽ

Friday 31 May 2024 10:08 PM IST

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും പിടിയിലായി. എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് (41)​ ഡി.ആർ.ഐ പിടികൂടിയത്. പത്തുവർഷമായി ക്യാബിൻക്രൂവായി ജോലി നോക്കുകയാണ് സുഹൈൽ.

960 ഗ്രാം സ്വർണവുമായി കൊൽക്കത്ത സ്വദേശിയായ എയർഹോസ്റ്റസ് സുർഭി ഖാത്തൂൺ (26)​ ഇന്നലെ പിടിയിലായിരുന്നു. ഇവരെ നിയോഗിച്ചത് സുഹൈലാണെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. 60 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സുർഭി അറസ്റ്റിലായത്. മുമ്പും പല തവണയായി 20 കിലോ സ്വർ‌ണം ഇവർ കടത്തിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

മി​ശ്രി​ത​ ​രൂ​പ​ത്തി​ലു​ള്ള​ ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്നു​വെ​ന്ന​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പി​ടി​കൂ​ടി​യ​ ​സു​ർഭി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.​ ​കൂ​ടു​ത​ൽ​ ​വി​മാ​ന​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​പ​ങ്കു​ണ്ടെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം.​ ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.