പുകയിലവിരുദ്ധ ദിനാചരണം

Saturday 01 June 2024 1:16 AM IST

ആലപ്പുഴ : ജനറൽ ആശുപത്രിയിൽ നടന്ന ലോക പുകയില വിരുദ്ധ ദിനാചരണം ഡി.എം.ഒ ഡോ.ജമുനാ വർഗീസ് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ടും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി ഡി.എം.ഒ അനു വർഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഡോ.സംഗീത, ഡോ.ആശ, ഡോ.അനുപമ , നഴ്സിംഗ് സൂപ്രണ്ട് ജയ , ഡോ.ജീവേഷ് , ഡോ .മായ തുടങ്ങിയവർ പ്രസംഗിച്ചു. ഓട്ടോറിക്ഷ തൊഴിലാളി കൾക്കായി വദന പരിശോധന ക്യാമ്പ്, ആരോഗ്യപ്രവർത്തകർക്കായി ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തി.

Advertisement
Advertisement