സ്റ്റോമി ഡാനിയേൽസ് വിവാദം: ട്രംപ് കുറ്റക്കാരൻ, ശിക്ഷ ജൂലായിൽ

Saturday 01 June 2024 4:45 AM IST

ന്യൂ​യോ​ർ​ക്ക് ​:​ ​അ​വി​ഹി​ത​ ​ബ​ന്ധം​ ​വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ​ ​പോ​ൺ​ ​താ​രം​ ​സ്റ്റോ​മി​ ​ഡാ​നി​യേ​ൽ​സി​ന് ​(45​)​ ​പ​ണം​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ ​യു.​എ​സ് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​(77​)​ ​കു​റ്റ​ക്കാ​ര​നെ​ന്ന് ​കോ​ട​തി.​ ​ക്രി​മി​ന​ൽ​ ​കേ​സി​ൽ​ ​കു​റ്റ​ക്കാ​ര​നെ​ന്ന് ​വി​ധി​ക്ക​പ്പെ​ടു​ന്ന​ ​ആ​ദ്യ​ ​യു.​എ​സ് ​മു​ൻ​ ​പ്ര​സി​ഡ​ന്റാ​ണ് ​ട്രം​പ്.
​ന​വം​ബ​റി​ൽ​ ​യു.​ ​എ​സ് ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ട്രം​പ് ​വീ​ണ്ടും​ ​മ​ത്സ​രി​ക്കു​മ്പോ​ഴാ​ണ് ​കോ​ട​തി​ ​വി​ധി. ട്രം​പ് ​ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ലും​ ​അ​മേ​രി​ക്ക​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​കാ​രം​ ​അ​ദ്ദേ​ഹ​ത്തി​ന് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കാം.
കു​റ്റം​ ​മ​റ​യ്ക്കാ​ൻ​ ​വ്യാ​ജ​രേ​ഖ​ക​ൾ​ ​നി​ർ​മ്മി​ച്ച​ത​ട​ക്കം​ 34​ചാ​ർ​ജു​ക​ളി​ലും​ ​ട്രം​പ് ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തി.​ ​ഓ​രോ​ന്നി​നും​ ​നാ​ല് ​വ​ർ​ഷം​ ​വീ​തം​ ​ത​ട​വ് ​വി​ധി​ക്കാം.​ ​ശി​ക്ഷ​ ​ജൂ​ലാ​യ് 11​ന് ​വി​ധി​ക്കും.​ ​ട്രം​പി​ന് ​ജ​യി​ൽ​ ​ശി​ക്ഷ​ ​ല​ഭി​ച്ചേ​ക്കി​ല്ലെ​ന്നും​ ​ന​ല്ല​ ​ന​ട​പ്പി​ന് ​വി​ട്ടേ​ക്കു​മെ​ന്നും​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.​ ​കു​റ്റം​ ​ട്രം​പ് ​നി​ഷേ​ധി​ച്ചു.​ ​വി​ധി​ക്കെ​തി​രെ​ ​അ​പ്പീ​ൽ​ ​ന​ൽ​കും

Advertisement
Advertisement