ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്; എക്‌സിറ്റ് ഫലം വൈകിട്ട് 6ന്

Saturday 01 June 2024 4:52 AM IST

 ജൂൺ 4 ചൊവ്വാഴ്‌ച വോട്ടെണ്ണൽ.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉൾപ്പെടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലും ഇന്ന് വോട്ടെടുപ്പ്.

 ഇന്നത്തെ വോട്ടെടുപ്പ്:

ഉത്തർപ്രദേശ്, പഞ്ചാബ് (13 വീതം), ബംഗാൾ (9), ബീഹാർ (8), ഒഡീഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഡ് (1), നിയമസഭ: ഒഡീഷയിലെ 42 സീറ്റ്

പ്രധാനമന്ത്രി അടക്കം 904 സ്ഥാനാർത്ഥികൾ. 10 കോടി വോട്ടർമാർ.

ഉത്തരേന്ത്യയിലെ ഉഷ്‌‌ണ തരംഗം പോളിംഗ് ശതമാനത്തെ ബാധിച്ചേക്കും. ആറു ഘട്ടങ്ങളിലും പോളിംഗ് കുറവായിരുന്നു.

പോളിംഗ് ഇതുവരെ:

ഏപ്രിൽ 19 -102 സീറ്റ് -- 66.14%

ഏപ്രിൽ 26: 89 സീറ്റ് - 66.71%

മേയ് 7: 94 സീറ്റ് -- 65.68 %

മേയ് 13, 96 സീറ്റ് - 69.16 %

മേയ് 20, 49 സീറ്റ്, 62.20 %

മേയ് 25, 58 സീറ്റ് :63.37%

നിയമസഭാ സീറ്റുകൾ

ആന്ധ്ര: 175

ഒഡീഷ: 147

അരുണാചൽ: 60:

സിക്കിം:32

Advertisement
Advertisement