നാഗ്പൂരിൽ ചൂട് 56 ഡിഗ്രി സെൽഷ്യസ്

Saturday 01 June 2024 4:55 AM IST

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് വർദ്ധിക്കുന്നതിനിടെ നാഗ്പൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 56 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത് ആശങ്കയായി. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ 48.2 ഡിഗ്രി സെൽഷ്യസും ഛത്തർപൂരിലെ ഖജുരാഹോയിൽ 47 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഉഷ്‌ണതരംഗത്തിൽ രാജ്യത്ത് 33 പേർ കൂടി മരിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 52. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

Advertisement
Advertisement