സിദ്ധാർത്ഥിന്റെ  മരണം: 19  പ്രതികൾക്കും  ജാമ്യം

Saturday 01 June 2024 1:43 AM IST

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥ് മരിച്ച കേസിൽ സഹപാഠികളായ 19 പ്രതികൾക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സിദ്ധാർത്ഥിനെ പ്രതികൾ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നു തെളിയിക്കുന്ന ഘടകങ്ങൾ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വിലയിരുത്തി. 50,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് വ്യവസ്ഥ.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, കേസ് അട്ടിമറിക്കാൻ ശ്രമിക്കരുത്, പാസ്‌പോർട്ടുകൾ കോടതിയിൽ ഹാജരാക്കണം, കോടതി നടപടികൾ അവസാനിക്കും വരെ വയനാട് ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.

കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു.അമീൻ അക്ബറലി, കെ.അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ്ഖാൻ, എ. അമൽ ഇഹ്‌സാൻ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി.ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവർക്കാണ് ജാമ്യം.

കൽപ്പറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ എതിർത്ത് കേസിൽ കക്ഷി ചേർന്ന സിദ്ധാർത്ഥിന്റെ അമ്മ എം.ആർ. ഷീബയുടെ ഹർജിയും കോടതി പരിഗണിച്ചിരുന്നു. റാഗിംഗ്, ആത്മഹത്യാ പ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

പ്ര​തി​ക​ൾ​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ത് 100​ ​ദി​വ​സ​ത്തി​ന്ശേ​ഷം

​പൂ​ക്കോ​ട് ​വെ​റ്റ​റി​ന​റി​ ​കോ​ളേ​ജ് ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​വി.​എ​സ്.​സി​ ​വി​ദ്യാ​ർ​ത്ഥി​ ​ജെ.​എ​സ് ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​പ്ര​തി​ക​ൾ​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ത് 100​ ​ദി​വ​സ​ത്തി​ന​ ​‌​ശേ​ഷം.
ഫെ​ബ്രു​വ​രി​ 18​ ​നാ​ണ് ​സി​ദ്ധാ​ർ​ത്ഥി​നെ​ ​ഹോ​സ്റ്റ​ൽ​ ​ശു​ചി​ ​മു​റി​യി​ൽ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​അ​ന്നു​ ​ത​ന്നെ​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നി​രു​ന്നു​ന്നെ​ങ്കി​ലും​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​കു​ടും​ബം​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​‌​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​മ​ര​ണ​ത്തി​ൽ​ ​പൊ​ലീ​സ് ​‌​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യ​ത്.
ദി​വ​സ​ങ്ങ​ൾ​ ​നീ​ണ്ട​ ​ക്രൂ​ര​മാ​യ​ ​മ​ർ​ദ്ദ​ന​ങ്ങ​ൾ​ക്കും​ ​മാ​ന​സി​ക​ ​പീ​ഡ​ന​ത്തി​നും​ ​ശേ​ഷ​മാ​ണ് ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​തൂ​ങ്ങി​ ​മ​രി​ച്ച​തെ​ന്ന് ​വ്യ​ക്ത​മാ​യി.​ ​ത​ന്റെ​ ​മ​ക​ന്റെ​ ​മ​ര​ണം​ ​കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് ​പി​താ​വ് ​ജ​യ​പ്ര​കാ​ശ് ​ആ​രോ​പി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ആ​ദ്യം​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സും​ ​പി​ന്നീ​ട് ​സി.​ബി.​ഐ​യും​ ​കേ​സ​ന്വേ​ഷി​ച്ചു.​ ​മ​ര​ണം​ ​കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ലും​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​നേ​രി​ട്ട​ത് ​ക്രൂ​ര​ ​പീ​ഡ​ന​ങ്ങ​ളെ​ന്ന് ​ഇ​രു​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​ബോ​ദ്ധ്യ​മാ​യി.​ ​സി.​ബി.​ഐ​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​കു​റ്റ​പ​ത്രം​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് ​കു​റ്റ​പ​ത്ര​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ 19​ ​പ്ര​തി​ക​ൾ​ക്കും​ ​ഹൈ​ക്കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത്.


ഫെ​ബ്രു​വ​രി​ 22​ ​മു​ത​ൽ​ 26​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​പ്ര​തി​ക​ൾ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​തെ​ളി​വ് ​ന​ശി​പ്പി​ക്കു​ന്ന​തി​ന് ​ഉ​ൾ​പ്പെ​ടെ​ ​കാ​ര​ണ​മാ​കു​മെ​ന്ന​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​തി​ക​ൾ​ ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​ത് ​കോ​ട​തി വി​ല​ക്കി​യ​ത്.

Advertisement
Advertisement