75കാരിയായ ഫാഷൻ ഡിസൈനറുടെ ചിത്രങ്ങൾ വൈറൽ,​ ശരീര സൗന്ദര്യം നിലനിറുത്തുന്നതിന്റെ രഹസ്യമിതാണ്

Saturday 01 June 2024 12:40 AM IST

പ്രായത്തെ വെല്ലുന്ന ഫാഷൻ ഡിസൈനറുടെ ചിത്രങ്ങളാണ് ഇപ്പേൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെര വാങ് എന്ന 75കാരിയായ യു.എസ് സ്വദേശിയാണ് ആ താരം. വെള്ള നിറത്തിലുള്ള മോണോകിനിയിലുള്ള ചിത്രങ്ങളാണ് വെര വാങ് പങ്കുവച്ചത്. സ്വിമ്മിംഗ് പൂളിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളാണിത്. വസ്ത്രത്തിന് മാച്ചാകുന്ന വെള്ള ഫ്ലിപ് ഫ്ലോപ്പ് ചെരുപ്പും സൺഗ്ലാസും ധരിച്ചാണ് വെര വാങിനെ ചിത്രത്തിൽ കാണുന്നത്.

എന്റെ സ്ലിം ആരോൺസ് നിമിഷങ്ങൾ,​ ഹാപ്പി സമ്മർ എന്ന കുറിപ്പോടെയാണ് വാങ് ചിത്രങ്ങൾ പങ്കുവച്ചത്. നേരത്തെ വാങിന്റെ നൈറ്റ് പാർട്ടി ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു സ്ലീവ് ലെസ് ഷിമ്മറി ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളായിരുന്നു വാങ് ധരിച്ചിരുന്നത്.

ചിത്രങ്ങളെ അഭിനന്ദിക്കുന്ന ആരാധകർ വാങ് എങ്ങനെയാണ് ഈ ശരീരസൗന്ദര്യം നിലനിറുത്തുന്നതെന്നും ചോദിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും നല്ല സ്ത്രീകളുമായി ഇടപഴകുന്നതാണ് തനിക്ക് ചെറുപ്പമായിരിക്കാൻ സാധിക്കുന്നതിന് പിന്നിലെന്നാണ് വേരവാങ് പറയുന്നത്.

1940കളിൽ ചൈനയിൽ നിന്ന് കുടിയേറിയവരാണ് വെര എലൻ വാങിന്റെ മാതാപിതാക്കൾ. ന്യൂയോർക്കിൽ 1949 ജൂൺ 27 നാണ് വെര വാങ് ജനിച്ചത്. 19-ാം വയസിലാണ് വെര വാങ് ഫാഷൻ ലോകത്തേക്ക് എത്തുന്നത്. ,​ ഫാഷൻ ലോകത്തേക്ക് വരുന്നതിന് നമുൻപ് ഒരിക്കലും വാങ് ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല.

Advertisement
Advertisement