ചിരഞ്ജീവിക്കൊപ്പം അജിത്ത്, പ്രതീക്ഷയോടെ ആരാധകർ

Saturday 01 June 2024 1:37 AM IST

തെന്നിന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും അജിത്തും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഒരുമിച്ചതിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ചിരഞ്ജീവിയുടെ വിശ്വംഭര എന്ന ചിത്രവും അജിത്തിന്റെ ഗുഡ് ബാഡ് അംഗ്ളി എന്ന ചിത്രവും റാമോജിയിലാണ് ചിത്രീകരിക്കുന്നത്. ഇതിനിടെയാണ് താരങ്ങൾ പരസ്പരം കണ്ടുമുട്ടിയത്. ഇന്നലെ വൈകിട്ട് വിശ്വംഭരയുടെ സെറ്റിൽ ഒരു സർപ്രൈസ് അതിഥി ഉണ്ടായിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പോടെ ചിരഞ്ജീവി ചിത്രങ്ങൾ പങ്കുവച്ചു. വരാൻപോകുന്ന ചിത്രങ്ങളിൽ ഇരുതാരങ്ങളും ഒന്നിക്കുമോ എന്ന ആകാംക്ഷ ആരാധകർ പ്രകടിപ്പിക്കുന്നു. 1993ൽ റിലീസ് ചെയ്ത അജിത്തിന്റെ ആദ്യ തെലുങ്ക് ചിത്രമായ പ്രേമ പുസ്തകത്തിന്റെ ഗാനങ്ങൾ ലോഞ്ച് ചെയ്തത് ചിരഞ്ജീവിയായിരുന്നു.ഗുഡ് ബാഡ് അംഗ്ളിയിൽ നയൻതാരയാണ് നായിക. അടുത്ത ആഴ്ച നയൻതാര ലൊക്കേഷനിൽ ജോയിൻ ചെയ്യും.

Advertisement
Advertisement