ബാഡ് ബോയ്സ് ടൈറ്രിൽ പോസ്റ്റർ

Saturday 01 June 2024 1:52 AM IST



റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. കോമഡി ഫൺ എന്റർടെയ്നറാണ് ബായ് ബോയ്സ്. ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഒരു അഡാർ ലൗ എന്ന ഒമർ ലുലു ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും,

കഥ ഒമർ ലുലു.

ഛായാഗ്രഹണം ആൽബി , സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റർ ദീലീപ് ഡെന്നീസ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ആണ്നിർമ്മാണം. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണ്.
പി.ആർ.ഒ: പി.ശിവപ്രസാദ്

Advertisement
Advertisement