രാജ്യത്തെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; എക്‌സിറ്റ് ഫലം വൈകിട്ട് ആറിന്

Saturday 01 June 2024 6:59 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉൾപ്പെടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

 ഇന്നത്തെ വോട്ടെടുപ്പ് :

ഉത്തർപ്രദേശ്, പഞ്ചാബ് ( 13 വീതം ), ബംഗാൾ ( 9 ), ബീഹാർ ( 8 ), ഒഡീഷ ( 6 ), ഹിമാചൽ പ്രദേശ് ( 4 ), ജാർഖണ്ഡ് ( 3 ), ചണ്ഡീഗഡ് ( 1 ), നിയമസഭ : ഒഡീഷയിലെ 42 സീറ്റ്

 പ്രധാനമന്ത്രി അടക്കം 904 സ്ഥാനാർത്ഥികൾ. 10 കോടി വോട്ടർമാർ.


 ഉത്തരേന്ത്യയിലെ ഉഷ്‌‌ണ തരംഗം പോളിംഗ് ശതമാനത്തെ ബാധിച്ചേക്കും. ആറു ഘട്ടങ്ങളിലും പോളിംഗ് കുറവായിരുന്നു.

പോളിംഗ് ഇതുവരെ :

 ഏപ്രിൽ 19 -102 സീറ്റ് -- 66.14%


 ഏപ്രിൽ 26 : 89 സീറ്റ് - 66.71%

 മേയ് 7 : 94 സീറ്റ് -- 65.68 %

 മേയ് 13, 96 സീറ്റ് - 69.16 %

 മേയ് 20, 49 സീറ്റ്, 62.20 %

 മേയ് 25, 58 സീറ്റ് :63.37%

നിയമസഭാ സീറ്റുകൾ

ആന്ധ്ര : 175

ഒഡീഷ : 147

അരുണാചൽ : 60:

സിക്കിം :32

Advertisement
Advertisement