നഗരസഭ വിജയോത്സവം

Saturday 01 June 2024 10:04 PM IST

കാഞ്ഞങ്ങാട് : നഗരസഭ പരിധിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 294 വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. നഗരസഭാ ടൗൺ ഹാളിൽ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ലത, പി.അഹമ്മദലി, കെ.വി.സരസ്വതി, കൗൺസിലർമാരായ വന്ദന ബൽരാജ്, കെ.കെ.ജാഫർ, കെ.വി.മായാകുമാരി, വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ പി.വി.മോഹനൻ, നഗരസഭാ സെക്രട്ടറി എൻ.മനോജ് , നഗരസഭാ യൂത്ത് കോ ഓർഡിനേറ്റർ വൈശാഖ് ശോഭനൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി സ്വാഗതവും നിർവഹണ ഉദ്യോഗസ്ഥൻ ഡോ.എ.വി.സുരേഷ്ബാബു നന്ദിയും പറഞ്ഞു.

Advertisement
Advertisement