തെരുവിലലഞ്ഞ വൃദ്ധ ശാന്തിഭവനിൽ

Sunday 02 June 2024 12:19 AM IST

അമ്പലപ്പുഴ: തെരുവിൽ അലഞ്ഞു നടന്ന വൃദ്ധയെ ശാന്തി ഭവനിൽ എത്തിച്ചു. പുന്നപ്ര പൊലീസ് സ്റ്റേഷന് സമീപം അലഞ്ഞു തിരിഞ്ഞു നടന്ന ഉത്തരേന്ത്യൻ സ്വദേശിനിയെ ആണ് പുന്നപ്ര പൊലീസിന്റെ സഹായത്തോടെ ശാന്തി ഭവനിൽ എത്തിച്ചത്.മഹാരാഷ്ട്രാ സ്വദേശിനിയാണെന്നും പേര് അരുണ എന്നുമാണ് ഇവർ പറയുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035.0477-2287322.

Advertisement
Advertisement