മദ്യനയം പിൻവലിക്കണം

Sunday 02 June 2024 12:21 AM IST

അമ്പലപ്പുഴ: സർക്കാരുകളുടെ വികലമായ മദ്യനയം മൂലം മദ്യത്തിൻറെ വ്യാപനവും ഉപഭോഗവും വർദ്ധിച്ചു വരികയാണന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പുന്നപ്ര പിതൃവേദി ,മാതൃവേദി ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിന്റെ ഒപ്പ് ശേഖരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പുന്നപ്ര മാർ ഗ്രിഗോറിയോസ് പാരീഷ് ഹാളിൽ ചേർന്ന പിതൃവേദി ,മാതൃവേദി സമ്മേളനത്തിൽ പിതൃവേദി പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷനായി . ഇടവക വികാരി ഫാ.എബ്രാഹം കരിപ്പിങ്ങാപുറം,ഫാ.മാത്യു മുല്ലശ്ശേരി ,എം.ജി.തോമസുകുട്ടി മുട്ടശ്ശേരി, പി.റ്റി.കുരുവിള പുത്തൻപുരക്കൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement