തയ്യൽ തൊഴിലാളി കോൺഗ്രസ്

Sunday 02 June 2024 3:31 AM IST

തിരുവനന്തപുരം: തയ്യൽ തൊഴിലാളി കോൺഗ്രസിന്റെ ഏകദിന സംസ്ഥാന നേതൃത്വ ക്യാമ്പ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഉപദേശകസമിതി അംഗം വി.എസ്. ശിവകുമാർ, നിർവാഹകസമിതി അംഗം ടി. ശരത്ചന്ദ്രപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുബോധൻ, ജില്ലാ പ്രസിഡന്റ് കെ. ജയരാമൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഡോ. പാളയം അശോക്, മാദ്ധ്യമപ്രവർത്തകൻ എ.ആർ. ആനന്ദ്, നടൻ ഡോ. സന്തോഷ് സൗപർണിക എന്നിവരെ ആദരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ സജി എസ്.രാജും ഐ.എൻ.ടി.യു.സി വി.ജെ. ജോസഫും ക്ലാസെടുത്തു. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ടി.ടി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്, തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുത്തുസ്വാമി, ട്രഷറർ എം.എസ്. മുരളി എന്നിവർ സംസാരിച്ചു.

Advertisement
Advertisement