എക്സിറ്റ് പോൾ പറയുന്നു; മൂന്നാം മോദി തരംഗം കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട്

Sunday 02 June 2024 4:21 AM IST


# യു.ഡി.എഫ് തൂത്തുവാരും

എ​ൻ.​ഡി.​എ​യ്ക്ക്
285​ ​മു​ത​ൽ​
415​ ​വ​രെ

ഇ​ന്ത്യ​ ​മു​ന്ന​ണി​ക്ക്
96 ​മു​ത​ൽ​
201 ​വ​രെ


ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്ത് ​മൂ​ന്നാ​മ​തും​ ​മോ​ദി​ ​ത​രം​ഗ​മെ​ന്ന് ​വ്യ​ക്ത​മാ​യ​ ​സൂ​ച​ന​ക​ൾ​ ​ന​ൽ​കി​ ​എ​ക്സി​റ്റ് ​പോ​ളു​ക​ൾ.​കേ​ര​ള​ത്തി​ൽ​ ​ബി.​ജെ.​പി​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​മെ​ന്നും​ ​എ​ന്നാ​ൽ,​ ​സീ​റ്റു​ക​ൾ​ ​തൂ​ത്തു​വാ​രു​ന്ന​ത് ​യു.​ഡി.​എ​ഫ് ​ആ​യി​രി​ക്കു​മെ​ന്നും​ ​പ്ര​വ​ച​നം.​ ​എ​ൽ.​ഡി.​എ​ഫി​ന് 5​ ​വ​രെ​ ​സീ​റ്റ് ​പ്ര​വ​ചി​ക്കു​ന്നു.
ലോ​ക് ​സ​ഭ​യി​ലേ​ക്കു​ള്ള​ ​അ​വ​സാ​ന​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​പൂ​ർ​ത്തി​യാ​യ​തി​നു​ ​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​എ​ക്സി​റ്റ് ​പോ​ൾ​ ​ഫ​ല​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​ത്.
നാ​നൂ​റി​ലേ​റെ​ ​സീ​റ്റു​ക​ൾ​ ​ല​ക്ഷ്യം​വ​ച്ച​ ​ബി.​ജെ.​പി​ ​മു​ന്നൂ​റ്റി​ ​അ​ൻ​പ​തി​ലേ​റെ​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​തു​‌​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​വ​ട്ട​വും​ ​അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ​മി​ക്ക​ ​സ​ർ​വേ​ ​ഫ​ല​ങ്ങ​ളി​ലും​ ​പ​റ​യു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​കോ​ൺ​ഗ്ര​സി​ന് 2019​ൽ​ ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​കി​ട്ടും.​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ൽ​ ​സി.​പി.​എം​-​കോ​ൺ​ഗ്ര​സ് ​സ​ഖ്യ​ത്തി​ന് ​ഒ​രു​ ​സീ​റ്റു​പോ​ലും​ ​കി​ട്ടി​ല്ല.​ ​തൃ​ണ​മൂ​ലി​നെ​ ​പി​ന്നി​ലാ​ക്കി​ ​ബി.​ജെ.​പി​യാ​യി​രി​ക്കും​ ​അ​വി​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന് ​മൂ​ന്നു​ ​സ​ർ​വെ​ക​ളി​ൽ​ ​പ​റ​യു​ന്നു.
ക​ർ​ണാ​ട​ക,​ ​മ​ഹാ​രാ​ഷ്ട്ര,​ ​പ​ശ്‌​ചി​മ​ ​ബം​ഗാ​ൾ,​ ​ഡ​ൽ​ഹി,​ ​മ​ദ്ധ്യപ്ര​ദേ​ശ്,​ ​ഗു​ജ​റാ​ത്ത് ​സം​സ്ഥാ​ന​ങ്ങ​ളാ​കും​ ​എ​ൻ.​ഡി.​എ​ ​വി​ജ​യ​ത്തി​ന്റെ​ ​അ​ടി​ത്ത​റ.​ ​യു.​പി​യും​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് ​അ​നു​കൂ​ല​മാ​ണ്.​ ​ഡ​ൽ​ഹി​യി​ൽ​ ​കോ​ൺ​ഗ്ര​സ്-​ആം​ആ​ദ്‌​മി​ ​പാ​ർ​ട്ടി​ ​സ​ഖ്യ​ത്തെ​ ​മ​റി​ക​ട​ന്ന് ​ബി.​ജെ.​പി​ ​ഏ​ഴു​ ​സീ​റ്റും​ ​നി​ല​നി​റു​ത്തും.
ത​മി​ഴ്നാ​ട്ടി​ൽ​ ​ഡി.​എം.​കെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​'​ഇ​ന്ത്യ​'​ ​ആ​ധി​പ​ത്യം​ ​സ്ഥാ​പി​ക്കു​മെ​ങ്കി​ലും​ ​എ​ൻ.​ഡി.​എ​ ​സ​ഖ്യം​ ​മൂ​ന്നു​ ​സീ​റ്റു​ക​ളെ​ങ്കി​ലും​ ​നേ​ടും.
ഹി​ന്ദി​ ​ബെ​ൽ​റ്റി​ലെ​ ​ബി​ഹാ​ർ,​ ​രാ​ജ​സ്ഥാ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് ​സീ​റ്റു​ ​കു​റ​യും.​ബീഹാ​റി​ലും​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ലും​ ​തെ​ല​ങ്കാ​ന​യി​ലും​ ​എ​ൻ.​ഡി.​എ​-​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ക​ൾ​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​ലാ​ണ്.
നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്ന​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​ ​വൈ.​എ​സ്.​ ​ആ​ർ.​കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ​ ​ടി.​ഡി.​പി​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൻ.​ഡി.​എ​ ​സ​ഖ്യ​ത്തി​ന് ​അ​നു​കൂ​ല​മാ​ണ് ​സ​ർ​വെ​ ​ഫ​ല​ങ്ങ​ൾ.

യു.ഡി.എഫ് 15-19,​ എൽ.ഡി.എഫ് 0-5;

ബി.ജെ.പിക്ക് നാലുസീറ്റുവരെ

കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ഇ​ക്കു​റി​യും​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​നേ​ടു​മെ​ന്നാ​ണ് ​മി​ക്ക​ ​സ​ർ​വെ​ ​ഫ​ല​ങ്ങ​ളും​ ​പ്ര​വ​ചി​ക്കു​ന്ന​ത്.​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​ന്ന​ ​ബി.​ജെ.​പി​ ​മൂ​ന്നു​ ​സീ​റ്റു​വ​രെ​ ​നേ​ടി​യേ​ക്കാം.​ ​തൃ​ശ്ശൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വ​യ്ക്ക് ​പു​റ​മേ​ ​ആ​റ്റി​ങ്ങ​ലും​ ​ബി.​ജെ.​പി​ ​വി​ജ​യി​ച്ചേ​ക്കു​മെ​ന്നാ​ണ് ​പ്ര​വ​ച​നം.
സി.​പി.​എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ.​ഡി.​എ​ഫി​ന് ​അ​ഞ്ചു​ ​സീ​റ്റു​വ​രെ​ ​ല​ഭി​ക്കാ​മെ​ന്നും​ ​ഒ​രു​ ​സീ​റ്റു​പോ​ലും​ ​കി​ട്ടി​ല്ലെ​ന്നും​ ​പ്ര​വ​ച​ന​മു​ണ്ട്.
കേ​ര​ള​ത്തി​ൽ​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​ന്ന​ ​ബി.​ജെ.​പി​ 27​ശ​ത​മാ​നം​ ​വോ​ട്ട് ​നേ​ടു​മെ​ന്ന് ​ആ​ക്സി​സ്-​മൈ​ ​ഇ​ന്ത്യ​ ​പ്ര​വ​ചി​ക്കു​ന്നു.​ 2019​ൽ​ 13​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ട് ​വി​ഹി​തം.

Advertisement
Advertisement