ഷെൻഗൻ വിസ ഫീസ് കൂട്ടി

Sunday 02 June 2024 7:54 AM IST

ബ്രസൽസ്: ഷെൻഗൻ വിസ ഫീസ് 90 യൂറോയായി ( 8,152 രൂപ) ഉയർത്തി യൂറോപ്യൻ യൂണിയൻ (ഇ.യു)​. നേരത്തെ ഇത് 80 യൂറോ ആയിരുന്നു. പുതിയ നിരക്ക് ഈ മാസം 11 മുതൽ പ്രാബല്യത്തിൽ വരും. 6 - 12 വയസുള്ള കുട്ടികളുടെ ഫീസ് 40 യൂറോയിൽ നിന്ന് 45 യൂറോയായി ( 4,076 രൂപ ) ഉയർത്തി. അംഗരാജ്യങ്ങളിൽ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇ.യുവിന്റെ തീരുമാനം. ബെൽജിയം, ജർമ്മനി, ഗ്രീസ്, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്സ്, ഫിൻലൻഡ് എന്നിവയടക്കം 29 യൂറോപ്യൻ രാജ്യങ്ങളാണ് ഷെൻഗൻ സോണിൽ ഉൾപ്പെടുന്നത്. ഷെൻഗൻ വിസയുള്ളവർക്ക് ഈ രാജ്യങ്ങൾക്കിടെയിൽ പാസ്പോർട്ടില്ലാതെ സഞ്ചരിക്കാം.

Advertisement
Advertisement