സർക്കാർ  ഉദ്യോഗസ്ഥനായ  ഭർത്താവ്  കെെക്കൂലി വാങ്ങിയാൽ ഭാര്യയും ശിക്ഷ അനുഭവിക്കണം; കോടതിയുടെ  വിചിത്ര  നിരീക്ഷണം

Sunday 02 June 2024 5:42 PM IST

മധുര: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കെെക്കൂലി വാങ്ങിയാൽ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹെെക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊലീസുകാരനായ പ്രതിയുടെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നും വീട്ടിലുള്ളവർ അഴിമതിയിൽ പങ്കാളികളായാൽ ഇതിന് അന്ത്യമുണ്ടാകില്ലെന്നും ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ പറഞ്ഞു.

2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു. തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചിരുന്നു. സ്പെഷ്യൽ കോടതിയുടെ വിധിയിൽ അപ്പീലുമായാണ് ഇവർ ഹെെക്കോടതിയെ സമീപിച്ചത്. എന്നാൽ ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളുകയായിരുന്നു.

അഴിമതി മുങ്ങിക്കിടക്കുകയാണ് ഈ രാജ്യം. ഓരോ വീടുകളിൽ നിന്നുമാണ് അഴിമതിയുടെ ആരംഭം.വീട്ടുലുള്ളവർ തന്നെ അതിന് കൂട്ടുനിന്നാൽ ഇതെവിടെ ചെന്ന് അവസാനിക്കുമെന്നും കോടതി ചോദിച്ചു.

1992 ജനുവരി മുതൽ 1996 ഡിസംബർ വരെയുള്ള കാലയളവിൽ 6.7 ലക്ഷം രൂപ ശക്തിവേൽ അനധികൃതമായി സമ്പാദിച്ചതായാണ് പൊലീസ് കണ്ടെത്തൽ. കേസ് നടക്കുന്നതിനിടെ ശക്തിവേൽ മരിച്ചതിനാൽ കൂട്ടുപ്രതിയായ ദേവനായകിയ്ക്ക് കോടതി ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചു. ഈ വിധി ശരിവച്ചുകൊണ്ടാണ് ഹെെക്കോടതി ദേവനായകിയുടെ അപ്പീൽ തള്ളിയത്.

Advertisement
Advertisement