'ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക' ശാലിൻ സോയ

Monday 03 June 2024 6:00 AM IST

അശ്രദ്ധയായി കാർ ഒാടിച്ചതിനും വാഹനം ഒാടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതിനും ഉൾപ്പെടെയുള്ള കേസിൽ അറസ്റ്റിലായ കാമുകനും യുട്യൂബറുമായി ടി ടി എഫ് വാസന് പിന്തുണയുമായി നടി ശാലിൻ സോയ. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ, ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരിൽ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോൾ സംഭവിക്കുന്നതിതൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം. പക്ഷേ, എപ്പോഴും നീ പറയാറുള്ളതുപോലെ ഞാൻ നിന്നോട് പറയുന്നു. നടപ്പതെല്ലാം നന്മക്ക്. വിടു പാത്തുക്കലാം, ശാലിൻ കുറിച്ചു.

തങ്ങൾ പ്രണയത്തിലാണെന്ന വിവരം വാസൻ തന്നെ യൂ ട്യൂബിലൂടെ അറിയിക്കുകയായിരുന്നു. ആറു വകുപ്പുകൾ ചുമത്തിയാണ് വാസന് എതിരെ കേസ് എടുത്തത്. നാല്പതുലക്ഷത്തിലധികം സബ് സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റി ആണ് ടി ടി എഫ് വാസൻ. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശാലിൻ സോയ അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement