സ്‌കൂൾ കിറ്റ് വിതരണം

Monday 03 June 2024 1:48 AM IST

കല്ലമ്പലം: നാഷണൽ കോൺഫെഡറേഷൻ ഓഫ് എൻ.ജി.ഒയും വെങ്ങാനൂർ സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി ചേർന്ന് കടുവയിൽ സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെയും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും നേതൃത്വത്തിൽ പ്രദേശത്തുള്ള 40 വിദ്യാർത്ഥികൾക്ക് 2000 രൂപ വിലയുള്ള സ്കൂൾ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് പകുതി വിലയ്‌ക്ക് വിതരണം ചെയ്തു.

കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഫസിലുദീൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൗഹൃദ പ്രസിഡന്റ്‌ പി.എൻ.ശശിധരൻ,സെക്രട്ടറി ഖാലിദ് പനവിള,ഖജാൻജി സൈനുലബ്ദീൻ സൽസബീൽ,ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ,എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണ കുറുപ്പ്,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.വരദരാജൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement