ക്ഷീര ദിനാഘോഷം സംഘടിപ്പിച്ചു

Monday 03 June 2024 12:10 AM IST
ടി.വി ബാലൻ മെമ്മോറിയൽ ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

പാട്യം: പാട്യം ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീര ദിനാഘോഷം സംഘടിപ്പിച്ചു. സംഘത്തിൽ പുതുതായി നിർമ്മിച്ച ടി.വി ബാലൻ മെമ്മോറിയൽ ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 34 വർഷത്തെ സേവനത്തിനു ശേഷം സംഘത്തിൽ നിന്നും വിരമിച്ച സെയിൽസ്മാൻ എം.കെ വിനയന് യാത്രയയപ്പ് നൽകി. കൂത്തുപറമ്പ് ക്ഷീര വികസന ഓഫീസർ സിദ്ധാർഥ് വിജയ്, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രവീണ, കെ.പി പ്രദീപൻ, എം.സി രാഘവൻ, എ. രാമചന്ദ്രൻ, രമേഷ് ബാബു, ടി. ദേവാനന്ദ്, വി. രാജൻ, എ. സുരേഷ്, കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ.പി പ്രമോദൻ അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ടി.കെ രാജീവൻ സ്വാഗതവും സംഘം സെക്രട്ടറി കെ. അരുൺ നന്ദിയും പറഞ്ഞു.

Advertisement
Advertisement