എക്‌സിറ്റ് പോൾ കൃത്യം: അരുണാചലിൽ ഹാട്രിക് താമര; സിക്കിമിൽ വീണ്ടും എസ്.കെ.എം

Monday 03 June 2024 11:54 PM IST

ന്യൂഡൽഹി : അരുണാചൽ പ്രദേശിലും സിക്കിമിലും ഭരണത്തുടർച്ചണ്ടാകുമെന്ന എക്‌സിറ്റ് പോൾ പ്രവചനം കൃത്യമായി. അരുണാചലിലെ 60 സീറ്റിൽ 46ലും ജയിച്ച ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാമതും അധികാരത്തിലേക്ക്. മുഖ്യമന്ത്രി പേമഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കം 10 ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് എതിരില്ലായിരുന്നു. 50 സീറ്റിലെ വോട്ടെണ്ണിയപ്പോൾ 36 പേർ കൂടി ജയിച്ചു. 19 ഇടത്ത് മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റ് കിട്ടി.

സിക്കിം തൂത്തുവാരി

ക്രാന്തികാരി മോർച്ച

32 അംഗ സിക്കിം നിയമസഭയിലെ 31 സീറ്റും നേടിയാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്‌.കെ.എം) രണ്ടാംവട്ടവും അധികാരത്തിലെത്തുന്നത്.

.നിലവിൽ 17 സീറ്റായിരുന്നു. എതിരാളി സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് (എസ്‌.ഡി.എഫ്) ഒറ്റ സീറ്റാണ് കിട്ടിയത്.15 സീറ്റ് ഉണ്ടായിരുന്നു. ബി. ജെ. പിക്കും കോൺഗ്രസിനും ഒരു സീറ്റും കിട്ടിയില്ല.ഒൻപതാം ജയം പ്രതീക്ഷിച്ച എസ്‌.ഡി.എഫ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പവൻ കുമാർ ചാംലിങ് തോറ്റു. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് മത്സരിച്ച രണ്ടിടത്തും ജയിച്ചു. ഭാര്യ കൃഷ്ണകുമാരി റായിയും ജയിച്ചു.

ബി.ജെ.പി സിക്കിം അദ്ധ്യക്ഷൻ ഡില്ലി റാം ഥാപ തോറ്റു. എസ്‌.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച മുൻ ഫുട്ബാൾ താരം ബൈചുങ് ബൂട്ടിയ തോറ്റു.

അരുണാചൽ

(60 സീറ്റ് )

ബി.ജെ.പി - 46

കോൺഗ്രസ് - 1

നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) - 5

എൻ.സി.പി - 3

പീപ്പിൾസ് പാർട്ടി ഒഫ് അരുണാചൽ - 2

സ്വതന്ത്രർ - 3

Advertisement
Advertisement