വ്യാജ ചിത്രത്തിനെതിരെ ക്രിസ് ഇവാൻസ്

Monday 03 June 2024 8:53 AM IST

ലോസ് ആഞ്ചലസ്: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണത്തിൽ വിശദീകരണവുമായി ഹോളിവുഡ് നടൻ ക്രിസ് ഇവാൻസ്. ബോംബിന് മുകളിൽ ഒപ്പിടുന്ന ക്രിസിന്റേതെന്ന പേരിലെ ചിത്രം പ്രചരിക്കുന്നുണ്ട്. ക്രിസ് ഇസ്രയേലി ബോംബിൽ ഓട്ടോഗ്രാഫ് നൽകുന്നു എന്നാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് ക്രിസ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

2016ൽ തുർക്കിയിലെ യു.എസ് എയർഫോഴ്സ് ബേസിലേക്ക് നടത്തിയ യുണൈ​റ്റഡ് സർവീസ് ഓർഗനൈസേഷൻ പര്യടനത്തിനിടെ പകർത്തിയ ചിത്രമാണിതെന്നും താൻ ഒപ്പിട്ടത് ബോംബിൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക പരിശീലനത്തിന് ഉപയോഗിക്കുന്ന പ്രവർത്തനശേഷി ഇല്ലാത്ത ഒരു വസ്തു മാത്രമാണതെന്നും ക്രിസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. വ്യാജ ചിത്രത്തിന്റെ പേരിൽ നിരവധി പേർ ക്രിസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Advertisement
Advertisement