വിവാഹം കഴിക്കേണ്ട, പ്രസവിക്കുകയും വേണ്ട; ശമ്പളത്തോടെ ആറ് മാസത്തെ പ്രസവാവധി നിങ്ങൾക്കും ലഭിക്കും, അറിഞ്ഞിരിക്കൂ

Monday 03 June 2024 3:28 PM IST

തൊഴിലാളി എന്ന നിലയിൽ ഒരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും അവകാശങ്ങളുമുണ്ട്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള നിയമങ്ങളും നിലവിലുണ്ട്. പ്രത്യേകിച്ച് സ്‌ത്രീകളുടെ അവകാശങ്ങൾ നടപ്പിലാക്കേണ്ടത് ഏതൊരു തൊഴിൽ ദാതാവിന്റെയും കടമയാണ്. ഇങ്ങനെ നടന്നില്ലായെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കുന്നതാണ്. പ്രത്യേകിച്ച് മെറ്റേണിറ്റി ലീവ് പോലുള്ളവ. എന്താണ് മെറ്റേണിറ്റി ലീവെന്നും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

എന്താണ് മെറ്റേണിറ്റി ലീവ്?

ജോലി ചെയ്യുന്ന സ്‌ത്രീകൾക്ക് ഗർഭാവസ്ഥയിലായിരിക്കുമ്പോൾ എടുക്കാവുന്ന അവധിയാണ് മെറ്റേണിറ്റി ലീവ്. പ്രസവം കഴിഞ്ഞാണ് പൊതുവേ ഈ അവധി നൽകാറുള്ളത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തരത്തിലുള്ള ലീവ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ലീവ് വിവാഹം കഴിഞ്ഞ സ്‌ത്രീകൾക്ക് മാത്രമാണോ ലഭിക്കുന്നത്, അവിവാഹിതയായ ഗർഭിണിക്ക് ലഭിക്കുമോ, കുഞ്ഞുങ്ങളെ ദത്തെടുത്താൽ ലീവ് ലഭിക്കുമോ തുടങ്ങിയ കാര്യങ്ങൾ അറിയാം.

മെറ്റേണിറ്റി ലീവുമായി ബന്ധപ്പെട്ട നിയമം

2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് ബില്ല് പ്രകാരം, മെറ്റേണിറ്റി ലീവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തേ, പ്രസവം കഴിഞ്ഞ സ്‌ത്രീകൾക്ക് 12 ആഴ്‌ച അല്ലെങ്കിൽ മൂന്ന് മാസം ആയിരുന്നു ലീവ് നൽകിയിരുന്നത്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം, 26 ആഴ്‌ച അതായത് ആറ് മാസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും ശരിയായ സംരക്ഷണത്തിനും പരിചരണത്തിനും വേണ്ട അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലീവെടുക്കുന്ന സമയത്ത് സ്‌ത്രീകൾക്ക് മുഴുവൻ ശമ്പളവും നൽകണം എന്നും നിയമത്തിൽ പറഞ്ഞിട്ടുണ്ട്.

അവിവാഹിതയായ സ്‌ത്രീയും മെറ്റേണിറ്റി ലീവും

ഇന്ത്യൻ ഗവൺമെന്റിന്റെ തൊഴിൽ നിയമങ്ങൾ പ്രകാരം വിവാഹിത, അവിവാഹിത എന്ന വേർതിരിവില്ലാതെ മെറ്റേണിറ്റി ലീവ് നൽകണമെന്നാണ്. ഈ നിയമത്തിന് കീഴിൽ വരുമ്പോൾ വിവാഹം ഒരു പ്രശ്‌നമാകുന്നില്ല. കാരണം, ഈ നിയമം ഗർഭിണികൾക്കും ശിശുസംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. അതിനാൽ, അവിവാഹിതരായ സ്‌ത്രീകൾക്കും 26 ആഴ്‌ചത്തെ പ്രസവാവധി ലഭിക്കും. അവധിയെടുക്കുന്ന ആറ് മാസത്തെയും ശമ്പളം ഒരു രൂപ പോലും കുറയാതെ ഇവർക്ക് ലഭിക്കുന്നതുമാണ്.

സർക്കാർ - സ്വകാര്യ മേഖലകളിലെ നിയമം

നിങ്ങൾ സർക്കാർ ഓഫീസുകളിലാണോ സ്വകാര്യ കമ്പനിയിലോ ജോലി ചെയ്യുന്നത് എന്നത് മെറ്റേണിറ്റി ലീവിനെ ബാധിക്കുന്ന കാര്യമല്ല. ഏത് സ്ഥാപനത്തിലെയും ജീവനക്കാരായ സ്‌ത്രീകൾക്ക് മെറ്റേണിറ്റി ലീവ് നൽകണമെന്നാണ് നിയമം. പത്തോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അവിടുത്തെ ജീവനക്കാരായ സ്‌ത്രീകൾക്ക് മുഴുവൻ ശമ്പളത്തോടെ മെറ്റേണിറ്റി ലീവ് നൽകണം. എന്നാൽ, പത്തിൽ കുറവ് തൊഴിലാളികൾ മാത്രമേ ഉള്ളു എങ്കിൽ ഈ ലീവ് അനുവദിക്കേണ്ട ആവശ്യം വരുന്നില്ല.

രണ്ടിൽ കൂടുതൽ കുട്ടികളും നിയമങ്ങളും

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരിൽ മെറ്റേണിറ്റി നിയമങ്ങളിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിന് 26 ആഴ്‌ച ശമ്പളത്തോടെയുള്ള ലീവ് നൽകുന്നതാണ്. എന്നാൽ, നിങ്ങളുടെ മൂന്നാമത്തെ പ്രസവമാണെങ്കിൽ 12 ആഴ്‌ച മാത്രമായിരിക്കും ലീവ് നൽകുക.

മെറ്റേണിറ്റി ലീവും നിബന്ധനകളും

1. പ്രസവത്തിന് മുമ്പുള്ള 80 ദിവസം ഈ സ്ത്രീ ജോലി ചെയ‌്‌തിരിക്കണം. ഇങ്ങനെ ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ പ്രസവാവധി ലഭിക്കുകയുള്ളു.

2. കുട്ടികളെ ദത്തെടുക്കുന്ന സ്‌ത്രീകൾക്കും പ്രസവാവധി എടുക്കാനുള്ള അവകാശമുണ്ട്.

3. വാടക ഗർഭധാരണത്തിലൂടെ സ്‌ത്രീ ഒരു കുഞ്ഞിന് ജന്മം നൽകിയാൽ, നവജാത ശിശുവിനെ അതിന്റെ മാതാപിതാക്കൾക്ക് കൈമാറിയ തീയതി മുതലുള്ള 26 ആഴ്‌ച വരെ ആ സ്‌ത്രീക്ക് പ്രസവാവധി നഷകേണ്ടതാണ്.

Advertisement
Advertisement