SignIn
NEWS 360
Sun 22 May 2022 EXPLAINER
LATEST NEWS
MOST READ
സ്ത്രീകൾക്ക് ഇറുകിയ വസ്ത്രങ്ങളും ബ്യൂട്ടി പാർലറുകളും വേണ്ട; പറയുന്നത് അഫ്ഗാന്റെ അയൽരാജ്യമായ യുഎൻ സ്ത്രീശാക്തീകരണ ബോർഡിലെ അംഗം; കാരണമിത്
പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മദ്ധ്യ ഏഷ്യയിലെ ഒരു മുസ്ലീം രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. തൊണ്ണൂറുകളുടെ അവസാനം വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യത്തിന് 1991 ലാണ് സ്വാതന്ത്ര്യം ലഭിച്ചത്. ലോകത്തെ ഏറ്റവും ഇടുങ്ങിയ ചിന്താഗതിക്കാരുള്ള ഒരു രാജ്യമെന്നാണ് ഇതിനെ പലപ്പോഴും മറ്റുള്ളവർ വിശേഷിപ്പിക്കാറുള്ളത്. ഇവിടെ ഇന്റർനെറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സമൂഹ മാദ്ധ്യമങ്ങൾക്ക് ഇവിടെ പൂർണ നിരോധനമാണുള്ളത്. വിചിത്ര നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന ഒരു രാജ്യം കൂടിയാണ് തുർക്കമെനിസ്ഥാൻ. May 16, 2022
20 വർഷം, ഇന്ത്യയിൽ നടന്നത് 1888 കസ്റ്റഡി മരണങ്ങൾ; ശിക്ഷിക്കപ്പെട്ടത് വെറും 26 ഉദ്യോഗസ്ഥർ; നിയമനടപടികൾ എന്തൊക്കെ? വിശദമായി അറിയാം
ന്യൂഡൽഹി: കസ്റ്റഡി മരണങ്ങൾ നമുക്ക് പുതുമയുള്ള ഒന്നല്ല. പലപ്പോഴും ഇത്തരം വാർത്തകൾ നാം കേട്ട് കളയാറുണ്ട്. കസ്റ്റഡി മരണങ്ങളുടെ പിന്നീടുള്ള വാർത്തകൾക്ക് ആരും ചെവി കൊടുക്കാറില്ല എന്നതാണ് വസ്തുത. ജയിലിനുള്ളിലെ മരണങ്ങളുടെ വസ്തുത എന്തായിരുന്നു? കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടോ? മരണപ്പെട്ടയാൾ നിരപരാധി ആയിരുന്നോ? എന്നിങ്ങനെയുള്ള വാർത്തകളൊന്നും ആരും അധികം ശ്രദ്ധിക്കാറില്ല. പൊലീസ് സ്റ്റേഷനുകളിൽ വച്ച് മരണപ്പെടുന്നത് പ്രതികൾ മാത്രമായിരിക്കും എന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻവൈരാഗ്യം ഉള്ളവരും, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിലുമൊക്കെ നിരപരാധികളും കസ്റ്റഡി മരണങ്ങളുടെ ഇരകളാവാറുണ്ട്. May 15, 2022
പേയ്മെന്റ് സക്സസ്ഫുൾ എന്ന് കണ്ടയുടൻ പണം വന്നു എന്ന് വിശ്വസിക്കരുതേ; ആളെ ആപ്പിലാക്കാൻ ആപ്ലിക്കേഷനെ കോപ്പിയടിച്ച് പറ്റിപ്പ്; ഈ തട്ടിപ്പിനെ എങ്ങനെ നേരിടാം?
ഇന്ന് പണമിടപാടിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് യുപിഐ സേവനമാണ്. ഇതിനായി നമ്മളെ സഹായിക്കുന്നത് വിവധതരം യുപിഐ ആപ്പുകളും. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയ നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഈ ആപ്പുകളെല്ലാം തന്നെ ക്യാഷ് ബാക്ക് ഉൾപ്പടെയുള്ള ഓഫറുകൾ നൽകുന്നുണ്ട്. ഒപ്പം തന്നെ ചെറിയ പെട്ടിക്കടകളിൽ പോലും ക്യൂ ആർ കോഡ് വഴി ഡിജിറ്റൽ പേയ്മെന്റ് നടത്താൻ അവസരമൊരുക്കുന്നുമുണ്ട്. അതിനാൽ തന്നെ എല്ലാവരും യുപിഐ വഴിയുള്ള പണമിടപാടാണ് താത്പര്യപ്പെടുന്നത്. തിരികെ ചില്ലറ കൊടുക്കുന്ന ബുദ്ധിമുട്ടും കീറിയ നോട്ടുകൾ ലഭിക്കാനുള്ള സാദ്ധ്യതകളുമൊക്കെ കണക്കിലെടുത്ത് കച്ചവടക്കാരും അത് തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്. May 08, 2022
വൈദ്യുത വാഹനങ്ങൾ തീ പിടിക്കുന്നതിന്റെ പ്രധാന ഘടകം ബാറ്ററി തന്നെയാണ്; എന്തൊക്കെയാണ് കൃത്യമായ കാരണങ്ങൾ? അറിയാം വിശദമായി
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ എല്ലാം കൂടി തലയ്ക്ക് മുകളിൽ കയറിയപ്പോഴാണ് നമ്മുടെ രാജ്യത്ത് വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാമെന്നുള്ള ആശയം യാഥാർത്ഥ്യമായിത്തുടങ്ങിയത്. എന്നാൽ കാലാവസ്ഥാവ്യതിയാനമല്ല മറിച്ച് ഐ എസ് ആർ ഒയുടെ റോക്കറ്റുകളേക്കാൾ വേഗത്തിൽ ഇന്ധനവില കുതിക്കാൻ തുടങ്ങിയതാണ് വൈദ്യുതവാഹനങ്ങൾക്ക് ജനപ്രീതി നേടാൻ കാരണമായതെന്നും ഒരു കരക്കമ്പിയുണ്ട്. ജനങ്ങൾ വൈദ്യുത വാഹനങ്ങൾ വാങ്ങിത്തുടങ്ങിയപ്പോഴല്ലേ രസം. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന് പറയുന്നത് പോലെ ഇന്ധന വിലയ്ക്ക് വിലങ്ങിടാൻ ഇലക്ട്രിക് വണ്ടികൾ വാങ്ങിയപ്പോൾ വൈദ്യുതിയും കിട്ടാനില്ല ഉള്ള വൈദ്യുതിയ്ക്ക് വിലയും കൂടി. May 07, 2022
പെട്രോൾ പമ്പുകളിൽ മൊബൈൽ ഉപയോഗിക്കാം! ഫോൺ കോളും വിളിക്കാം; പക്ഷെ ഒരു കാര്യം മാത്രം ഒരിക്കലും അരുത്
നമ്മളിൽ ഭൂരിഭാഗം പേരും പെട്രോൾ പമ്പുകളിലെ സ്ഥിരം സന്ദർശകരാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന സന്ദേശത്തോടെയുള്ള വലിയ ബോർ‌ഡുകളും നാം അവിടെ കാണാറുണ്ട്. അതിന് തൊട്ടടുത്തായി തന്നെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് പണമടയ്ക്കുന്നതിനുള്ള ക്യൂ ആർ കോ‌ഡ‌ിന്റെ ചിത്രവും കാണാം. എന്താണ് ഇതിന് പിന്നിലെ യുക്തിയെന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല. ഒരേ സ്ഥലത്ത് തന്നെ കർശനമായി ഫോൺ ഉപയോഗിക്കരുതെന്നും ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ശരിക്കും എന്താണ് ചെയ്യേണ്ടത്? പെട്രോൾ പമ്പിൽ ഫോൺ ഉപയോഗിക്കാമോ? വണ്ടിയിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഫോൺ ഉപയോഗിച്ചാൽ എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടാവാൻ സാദ്ധ്യതയുണ്ടോ? May 04, 2022
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.