ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം: എൻ.ജി.ഒ സംഘ്

Monday 03 June 2024 3:42 PM IST

തൃശൂർ: ജീവാനന്ദം എന്ന പദ്ധതിയുടെ മറവിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനും, പെൻഷൻ അട്ടിമറിക്കാനുമുള്ള ഗൂഢശ്രമത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ലാ സമിതി യോഗം. സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ അഞ്ചിന് രാവിലെ പത്തിന് അയ്യന്തോൾ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വിശ്വകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, ബി. പ്രദീപ് കുമാർ, എം. രാമചന്ദ്രൻ മുതലായവർ സംസാരിച്ചു.

Advertisement
Advertisement