പ്രൊഫ. മുരളീധരൻ മെമ്മോറിയൽ അവാർഡിന് അപേക്ഷിക്കാം

Tuesday 04 June 2024 12:00 AM IST

തൃശൂർ: തൃശൂർ സെന്റ് തോമസ് കോളേജ് അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ. എം. മുരളീധരന്റെ സ്മരണാർത്ഥം പ്രൊഫ. എം മുരളീധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച കോളേജ് അദ്ധ്യാപകർക്കുള്ള 2023 - 24 വർഷത്തെ അവാർഡിന് അപേക്ഷിക്കാം. നാമനിർദ്ദേശവും ചെയ്യാം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ അദ്ധ്യാപകർക്ക് അപേക്ഷിക്കാം. വിഷയമേഖലയിലുള്ള പാണ്ഡിത്യം, അദ്ധ്യാപന മികവ്, സ്ഥാപനത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ എന്നിവയാണ് പരിഗണിക്കുക. 2024 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. സേവനം സംബന്ധിച്ച് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, വയസ് തെളിയിക്കുന്ന രേഖ, അവാർഡിനുള്ള രേഖകൾ സഹിതം 30നകം സെക്രട്ടറി, പ്രൊഫ. എം. മുരളീധരൻ ഫൗണ്ടേഷൻ, മിണാലൂർ പി.ഒ, തൃശൂർ 680581 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 8136934770.

Advertisement
Advertisement