കാഷ് അവാർഡിന് അപേക്ഷിക്കാം

Monday 03 June 2024 4:06 PM IST

തൃശൂർ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ സ്റ്റേറ്റ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് 90 ശതമാനത്തിനു മുകളിൽ എ 1 ഗ്രേഡ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗത്തിന്റെ ആധാർകാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകർപ്പ്, സ്‌കൂൾ മേലാധികാരി സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി കാർഡ് പകർപ്പ്, ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യത്തെയും അവസാനത്തെയും അടവ് രേഖപ്പെടുത്തിയ പേജിന്റെ പകർപ്പുകൾ എന്നിവ അനുബന്ധമായി സമർപ്പിക്കണം. അവസാന തീയതി: 15. പാസ്ബുക്കിന്റെ അസൽ പരിശോധനയ്ക്ക് നൽകണം. ഫോൺ: 0487 2385900.

Advertisement
Advertisement