പഠനോപകരണ വിതരണം

Monday 03 June 2024 4:55 PM IST

വൈക്കം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം വാഴമന ഗവ.ഹരിജൻ വെൽഫെയർ എൽ.പി സ്‌കൂളിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി. വൈക്കം ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബിനു കെ.ഭാസ്‌ക്കർ, വൈസ് പ്രസിഡന്റ് അനൂപ് അപ്പുക്കുട്ടൻ, ജോയിന്റ് സെക്രട്ടറി അജിത്ത്കുമാർ, ശ്യാംകുമാർ, കവിതമോൾ, എ.അനൂപ്, ഹെഡ്മിസ്ട്രസ് ഇൻചാർജ് സവിത കുഞ്ഞുമണി, അദ്ധ്യാപകരായ നിവ്യ ജോസഫ്, കെ.എം. സനിജ, വി.സി.രമ്യ, മുൻ അദ്ധ്യാപിക ഡെലിം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement