ഇരിങ്ങാലക്കുടയിൽ കെ.എസ്.ആർ.ടി.സി തകർച്ചയിലേക്ക്: ഉണ്ണിയാടൻ

Tuesday 04 June 2024 12:18 AM IST

ഇരിങ്ങാലക്കുട: അനുദിനം തകരുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി പൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കെ.എസ്.ആർ.ടി.സി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, സിജോയ് തോമസ്, പി.ടി. ജോർജ്, സേതു മാധവൻ, എബിൻ വെള്ളാനിക്കാരൻ, മാഗി വിൻസെന്റ്, ഫിലിപ്പ് ഒളാട്ടുപുറം, തുഷാര ഷിജിൻ, അജിത സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement