കുടുംബസംഗമവും സഹായ വിതരണവും

Monday 03 June 2024 5:43 PM IST

കോട്ടമുറി : 4594ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ കുടുംബസംഗമവും , എൻഡോവ്‌മെന്റ്, സ്‌കോളർഷിപ്പ് ചികിത്സാസഹായ വിതരണവും നടന്നു. എൻ.എസ്.എസ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.എസ്‌ ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ ,റ്റി.എസ് ബാലചന്ദ്രൻ, എസ്.ജയകുമാർ, യൂണിയൻ സെക്രട്ടറി സുരേഷ്‌കുമാർ , ശ്യാംസുന്ദർ, ജി.അശോക്കുമാർ, വനിതാസമാജം പ്രസിഡന്റ വത്സലാ ശ്യാം, അഞ്ജലി അശോക്, ആദിത്യ കെ.എസ്, നന്ദന.എം, ഹരിനന്ദ സുന്ദർ എന്നിവർ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറർ ബാലൻപിള്ള നന്ദിയും പറഞ്ഞു.

Advertisement
Advertisement