പ്രിയ മണി ,​ സണ്ണി ലിയോൺ; ക്വട്ടേഷൻ ഗ്യാങ് ജൂലായിൽ

Tuesday 04 June 2024 6:11 AM IST

പ്രിയ മണി,​ സണ്ണി ലിയോൺ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക് കെ കണ്ണൻ സംവിധാനം ചെയ്യുന്ന ക്വട്ടേഷൻ ഗ്യാങ് ജൂലായിൽ തിയേറ്ററിൽ. തെലുങ്ക്,​ കന്നട,​ ഹിന്ദി,​ തമിഴ്,​ മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാക്കി ഷ്റപ്,​ സാറ അർജുൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.യഥാ‌ർത്ഥ ജീവിതത്തിലെ ചില സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു റിയലിസ്റ്റിക് സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് ക്വ ട്ടേഷൻ ഗ്യാങ്. ക്രൈം ത്രില്ല

ർ ഗണത്തിൽപ്പെടുന്ന ചിത്രം ഫിലിമിനാറ്റി എന്റർടെയ്ൻമെന്റ് ബാനറിൽ ഗായത്രി സുരേഷും വിവേക് കെ. കണ്ണനും ചേർന്നാണ് നി‌ർമ്മാണം. സംഗീതം ശിവമണി,​ ഛായാഗ്രഹണം അരുൺ. എഡിറ്റിംഗ് കെ. ജെ ,​ വെങ്കിട്ട് രാമൻ.

Advertisement
Advertisement