കണ്ണൂരിൽ നിന്ന് ആദ്യ വനിതാ ഹജ്ജ് വിമാനം

Monday 03 June 2024 8:51 PM IST

മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിലെ ആദ്യത്തെ വനിതാ ഹജ്ജ് തീർത്ഥാടന വിമാനം 361 തീർത്ഥാടകരുമായി പുറപ്പെട്ടു.എസ്.വി.5695 നമ്പർ വിമാനമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് ഇന്നലെ ഉച്ചക്ക് 1.10ന് പുറപ്പെട്ടത്. ഹജ്ജ് ക്യാമ്പ് പരിസരത്ത് കെ.കെ.ശൈലജ എം.എൽ എ ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ള കുട്ടി, എ.കെ.ജി ആശുപത്രി പ്രസിഡന്റ് പി.പി. .പുരുഷോത്തമൻ, കീഴലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, അബ്ദുൽ കാദർ സഖാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി. പി.ടി അക്ബർ, ക്യാമ്പ് കൺവീനർമാരായ സി കെ.സുബൈർ ഹാജി,നിസാർ അതിരകം., ഹെൽപ്പ് ഡസ്‌ക് ഇൻ ചാർജ് എം.സി കെ.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement