ഫുട്‌ബോൾ,ഖൊ ഖൊ ക്യാമ്പ് സമാപിച്ചു

Monday 03 June 2024 8:59 PM IST

ചെറുവത്തൂർ: അമിഞ്ഞിക്കോട് ദേശാഭിമാനി കലാസമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കായികാഭിരുചി വാർത്തെടുക്കുന്നതിനു വേണ്ടി കഴിഞ്ഞ രണ്ടു മാസക്കാലത്തോളം നടത്തിയ ഫുട്ബോൾ ഖൊ- ഖൊ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന പരിപാടി എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.ഷിബു അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ജേഴ്സി പ്രകാശനവും നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ പി. .വസന്ത, സി പി.എം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയംഗം ടി.നാരായണൻ, ചെറുവത്തൂർ ലോക്കൽ കമ്മിറ്റിയംഗം പി.വിജയൻ എന്നിവർ സംസാരിച്ചു. ഫുട്ബോൾ കോച്ച് സുകേഷ് ഖൊ ഖൊ കോച്ച് മനോജ് കണ്ടോത്ത് എന്നിവരെ ആദരിച്ചു.കലാസമിതി സെക്രട്ടറി കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.രണ്ട് ക്യാമ്പുകളിലായി 80 ഓളം കുട്ടികൾ പങ്കെടുത്തു. മുഴുവൻ കുട്ടികൾക്കും ജേഴ്സി വിതരണം ചെയ്തു.

Advertisement
Advertisement