കാശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരരെ വധിച്ചു

Tuesday 04 June 2024 4:30 AM IST

ന്യൂഡൽഹി: ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലെ നേഹാമ ഏരിയയിലെ വീട്ടിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാസേനയും തമ്മിൽ മണിക്കൂറുകളോളം വെടിവയ്പുണ്ടായി. കൂടുതൽ പേരുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്.

Advertisement
Advertisement