പഠനോപകരണ വിതരണം

Tuesday 04 June 2024 12:51 AM IST

ചേർത്തല:കട്ടച്ചിറ യുവധാരയുടെ പഠനോപകരണ വിതരണം കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.പി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.വാരനാട് ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ,എം.വി.സുധാകരൻ,എ.വി. പ്രകാശൻ,സി.എൻ.സതീഷ് കുമാർ,മോനിഷ മനോജ് എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.എം.മോനിഷ് സ്വാഗതവും സുധീഷ് ചന്ദ്രബാബു നന്ദിയും പറഞ്ഞു.എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള 300 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Advertisement
Advertisement