വിദ്യാഭ്യാസ അവാർഡുദാനം

Tuesday 04 June 2024 12:55 AM IST

അമ്പലപ്പുഴ: കരൂർ കാഞ്ഞൂർമഠം വനദുർഗ്ഗാദേവി എൻ.എസ്.എസ് കരയോഗം 5691ന്റെ വാർഷികവും, വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും എൻ .എസ്. എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാലപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവൻകുട്ടി നായർ അദ്ധ്യക്ഷനായി. സെക്രട്ടറി മോഹൻകുമാർ റിപ്പോർട്ടവതരണവും ഖജാൻജി നാരായണൻ നായർ കണക്കവതരണവും നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.രാജ്നാഥ്, താലൂക്ക് യൂണിയൻമെമ്പർ ടി.കെ.ഹരികുമാർ താമത്ത്, താലൂക്ക് യൂണിയൻ പ്രതിനിധി കെ.സജി , വനിതാ സമാജം സെക്രട്ടറി വിജയലക്ഷ്മി, കരയോഗം ജോ.സെക്രട്ടറി സജിത്ത്, ഭരണ സമിതിയംഗം രാജീവ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement