സമസ്തയുടെ ഷോക്ക് ട്രീറ്റ്മെന്റ് പേടിയിൽ ലീഗ്

Tuesday 04 June 2024 1:12 AM IST

മലപ്പുറം: സമസ്തയുമായുള്ള ഭിന്നത മലപ്പുറത്തും പൊന്നാനിയിലും വോട്ട് കാര്യമായി ചോർത്തുമോയെന്ന ആശങ്കയിൽ മുസ്‌ലിം ലീഗ്. ഇരുമണ്ഡലങ്ങളിലും വിജയമുറപ്പിക്കുമ്പോഴും സമസ്ത ഷോക്ക് ട്രീറ്റ്‌മെന്റിനു തുനിഞ്ഞെങ്കിൽ അഞ്ച് മുതൽ 10 ശതമാനം വോട്ട് നഷ്ടപ്പെടാനാണ്സാദ്ധ്യത.

പൊന്നാനിയിൽ ഒരു ലക്ഷത്തിലധികവും, മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികവും വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടലെങ്കിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നതാണ് ലീഗിന്റെ അവസാനവട്ട വിലയിരുത്തൽ. പൊന്നാനിയിൽ ഭൂരിപക്ഷം ഒരു ലക്ഷത്തിനും മലപ്പുറത്ത് ഒന്നര ലക്ഷത്തിനും താഴെയെങ്കിൽ രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടും.. . ഇത്തവണ 25,000ത്തിനും 50,000ത്തിനും ഇടയിലെ ഭൂരിപക്ഷമാണ് പൊന്നാനിയിൽ ലീഗിന് സി.പി.എം കണക്കാക്കുന്നത്. 2019ൽ രാഹുൽ തരംഗത്തിൽ മലപ്പുറത്ത് 2.60 ലക്ഷമായിരുന്നു ഭൂരിപക്ഷം.

 അടിത്തറ ഇളകുമോ

വോട്ട് ചോർച്ച സമസ്തയിലെ ലീഗ് വിരുദ്ധരുടെ വിജയവും ലീഗിന്റെ അടിത്തറയിലെ ഇളക്കവുമായി ചൂണ്ടിക്കാട്ടപ്പെടും. മലപ്പുറത്തടക്കം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിക്കുന്നെന്ന സി.പി.എമ്മിന്റെ അവകാശവാദത്തിനുള്ള അംഗീകാരവുമാവും. ന്യൂനപക്ഷ വിഷയങ്ങൾ ശക്തമായി ഉയർത്തുന്നത് ഇടതുപക്ഷമാണെന്ന സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച സ്വീകാര്യതയായും ഇത് ഉയ‌ർത്തിക്കാട്ടും. കഴി‍ഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മലപ്പുറത്ത് സി.പി.എമ്മിന്റെ വോട്ടുവിഹിതം ഗണ്യമായി കൂടിയിട്ടുണ്ട്. പൗരത്വ ഭേദഗതിയടക്കം വലിയ ചർച്ചയാക്കിയിട്ടും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞതിന്റെ ഞെട്ടൽ ലീഗിന് മാറിയിട്ടില്ല. പൊന്നാനിയിൽ 2019ൽ പോളിംഗ് 74.98 ശതമാനമെങ്കിൽ ഇത്തവണ 69.70ത്തിലേക്ക് ചുരുങ്ങി. 5.28 ശതമാനത്തിന്റെ കുറവ്. മലപ്പുറത്ത് 2019ൽ 75.49 ശതമാനമാണ് പോളിംഗ്. ഇത്തവണ 73.40 ആണ്. 2.09 ശതമാനത്തിന്റെ കുറവ്.

 ന​ദ്‌​വി​യെ​ ​അ​നു​കൂ​ലി​ച്ച് സാ​ദി​ഖ​ലി​ ​ത​ങ്ങൾ

സി.​പി.​എ​മ്മി​നേ​യും​ ​സ​മ​സ്ത​യി​ലെ​ ​ഇ​ട​ത​നു​കൂ​ലി​ക​ളേ​യും​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച​ ​സ​മ​സ്ത​ ​മു​ഷാ​വ​റാം​ഗം​ ​ബ​ഹാ​വു​ദ്ദീ​ൻ​ ​ന​ദ്‌​വി​യെ​ ​പു​ക​ഴ്ത്തി​ ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ.​ ​ക​ർ​ട്ട​ന് ​പി​ന്നി​ൽ​ ​നി​ന്ന് ​സ​മു​ദാ​യ​ത്തെ​ ​ക​മ്മ്യൂ​ണി​സ​ത്തി​ലേ​ക്ക് ​ന​യി​ക്കു​ന്ന​വ​ർ​ക്ക് ​കൊ​ടു​ക്കേ​ണ്ട​ത് ​അ​പ്പോ​ൾ​ ​ത​ന്നെ​ ​ബ​ഹാ​വു​ദ്ദീ​ൻ​ ​ന​ദ്‌​വി​ ​കൊ​ടു​ക്കാ​റു​ണ്ടെ​ന്ന് ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​കൊ​ള​ത്തൂ​ർ​ ​ടി.​ ​മു​ഹ​മ്മ​ദ് ​മൗ​ല​വി​ ​അ​വാ​ർ​ഡ് ​ബ​ഹാ​വു​ദ്ദീ​ൻ​ ​ന​ദ്‌​വി​ക്ക് ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സ​മു​ദാ​യ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ഐ​ക്യ​ത്തി​നും​ ​സ​മു​ദാ​യ​ത്തി​നു​ള്ളി​ലെ​ ​ഐ​ക്യ​ത്തി​നും​ ​വി​ട്ടു​വീ​ഴ്ച​ക​ൾ​ ​ചെ​യ്യേ​ണ്ടി​വ​രും.​ ​ക​മ്മ്യൂ​ണി​സ​ത്തി​നെ​തി​രെ​ ​ആ​ഞ്ഞ​ടി​ച്ച​ ​നേ​താ​വാ​ണ് ​ബ​ഹാ​വു​ദ്ദീ​ൻ​ ​ന​ദ്‌​വി.​ ​ചി​ല​ർ​ക്ക് ​ഉ​ചി​ത​മാ​യ​ ​മു​ന്ന​റി​യി​പ്പ് ​അ​ദ്ദേ​ഹം​ ​കൊ​ടു​ത്തു.​ ​ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ​ ​മു​സ്‌​ലിം​ ​പ​ണ്ഡി​ത​ർ​ ​ലീ​ഗി​നൊ​പ്പം​ ​നി​ന്ന​വ​രാ​യി​രു​ന്നു.​ ​പ​ല​ ​വേ​ദി​ക​ളി​ലും​ ​സാ​ന്നി​ദ്ധ്യം​ ​കൊ​ണ്ട് ​അ​നു​ഗ​മി​ച്ച​വ​രാ​ണ്.​ ​ആ​ദ​ർ​ശ​ത്തി​ൽ​ ​അ​ടി​യു​റ​ച്ചു​നി​ൽ​ക്കാ​നാ​ണ് ​അ​ന്ന് ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും​ ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.
ലീ​ഗ് ​ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ത​ത്തി​ന് ​പു​റ​ത്ത​ല്ലെ​ന്ന് ​ബ​ഹാ​വു​ദ്ദീ​ൻ​ ​ന​ദ്‌​വി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​ലീ​ഗ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഭൗ​തി​ക​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​മു​സ്‌​ലിം​ ​ലീ​ഗു​ണ്ട്.​ ​മ​ത​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​നാ​ണ് ​സ​മ​സ്ത.​ ​താ​ൻ​ ​ഉ​ന്ന​യി​ച്ച​ത് ​വി​മ​ർ​ശ​ന​മ​ല്ല​ ​വ​സ്തു​ത​ക​ളാ​ണ്.​ ​നോ​ട്ടീ​സ് ​ന​ൽ​കു​ന്ന​ ​ന​ട​പ​ടി​ ​സ​മ​സ്ത​യു​ടെ​ ​ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ല.​ ​ത​നി​ക്കെ​തി​രെ​ ​എ​ന്തു​കൊ​ണ്ട് ​നോ​ട്ടീ​സ​യ​ച്ചെ​ന്ന് ​അ​ത​യ​ച്ച​വ​രോ​ട് ​ചോ​ദി​ക്ക​ണ​മെ​ന്നും​ ​ന​ദ്‌​വി​ ​പ​റ​ഞ്ഞു.
സ​മ​സ്ത​യി​ലെ​ ​ചി​ല​ർ​ ​ഇ​ട​തു​പ​ക്ഷ​വു​മാ​യി​ ​അ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നെ​ന്നും​ ​മു​ഖ​പ​ത്ര​മാ​യ​ ​സു​പ്ര​ഭാ​ത​ത്തി​ന് ​ന​യം​മാ​റ്റ​മു​ണ്ടാ​യെ​ന്നു​മു​ള്ള​ ​പ​ര​സ്യ​ ​വി​മ​ർ​ശ​ന​ത്തി​ന് ​ബ​ഹാ​വു​ദ്ദീ​ൻ​ ​ന​ദ്‌​വി​യോ​ട് ​സ​മ​സ്ത​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ചി​രു​ന്നു.

Advertisement
Advertisement