അരൂക്കുറ്റിയിൽ പ്രവേശനോത്സവം

Tuesday 04 June 2024 12:13 AM IST

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തുതല സ്ക്കൂൾ പ്രവേശനോത്സവം അരൂക്കുറ്റി ഗവ.യു.പി എസ്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.വി.കുമാർ അധ്യക്ഷനായി. പ്രഥമാധ്യാപിക സി.എച്ച്.റഹിയ, സി.എ.ഫസലുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ മജീദ്, പഞ്ചായത്തംഗങ്ങളായ വിദ്യാരാജ്, ആഗി ജോസ്, ഹബീബ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഓരോ സ്കൂളിലും നടത്തിയിരുന്നത്.

Advertisement
Advertisement