തദ്ദേശ വാർഡ് കൂട്ടൽ: ബിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി

Tuesday 04 June 2024 1:39 AM IST

തിരുവനന്തപുരം: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡു വീതം കൂട്ടാൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ള 2 ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. ബില്ലുകളുടെ ഇംഗ്ലീഷ് പരിഭാഷ പരിശോധിച്ച ശേഷമാണിത്. 1200 വാർഡുകൾ പുതുതായി രൂപീകരിക്കാനുള്ള ഓർഡിനൻസ് നേരത്തേ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി നേടാനായി ഗവർണർ സർക്കാരിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നീട് നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചതോടെ ഓർഡിനൻസിന്റെ സാംഗത്യം ഇല്ലാതായി. ബിൽ നിയമമാവുന്നതോടെ,1200 വാർഡുകൾ പുതുതായി രൂപപ്പെടും. ഓരോ വാർഡാണ് കൂട്ടുന്നതെങ്കിലും എല്ലാ വാർഡുകളുടെയും അതിർത്തികൾ പുനർ നിർണയിക്കും.

Advertisement
Advertisement