കേരളത്തിൽ താമര വിരിയില്ല: കെ.മുരളീധരൻ

Tuesday 04 June 2024 1:41 AM IST

തൃശൂർ: കേരളത്തിൽ ഒരിടത്തും താമര വിരിയില്ലെന്നും രാവിലെ എട്ടു മണി കഴിഞ്ഞാൽ താമര വാടുന്നത് കാണാമെന്നും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. നല്ല ഭൂരിപക്ഷത്തോടെ തൃശൂരിൽ യു.ഡി.എഫ് വിജയിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിൽ നല്ല ഭൂരിപക്ഷമുണ്ടാകും. ട്രെൻഡുണ്ടെങ്കിൽ എല്ലാ മണ്ഡലങ്ങളിലും അത് പ്രതിഫലിക്കും. ബി.ജെ.പി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement