ചാരവൃത്തി: ബ്രഹ്മോസ് മുൻ എൻജിനിയർക്ക് ജീവപര്യന്തം

Tuesday 04 June 2024 12:11 AM IST

നാഗ്പൂർ: പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്കു വേണ്ടി ചാരവൃത്തി നടത്തിയ ബ്രഹ്മോസ് എയറോസ്പേസ് മുൻ എൻജിനിയർ നിഷാന്ത് അഗർവാളിന് ജീവപര്യന്തം കഠിന തടവ്. നാഗ്പൂർ അഡിഷണൽ സെഷൻസ് കോടതിയാണ് 14 വർഷം തടവും 3000 രൂപ പിഴയും വിധിച്ചത്.

ബ്രഹ്മോസ് മിസൈൽ കേന്ദ്രത്തിലെ സാങ്കേതിക ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഗർവാളിനെ

2018ൽ ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും മിലിട്ടറി ഇന്റലിജൻസും ആന്റി ടെററിസം സ്‌ക്വാഡും സംയുക്ത ഓപ്പറേഷനിൽ പിടികൂടുകയായിരുന്നു. ഐ.എസ്.ഐക്ക് സാങ്കേതിക വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

Advertisement
Advertisement