റഷ്യൻ സുന്ദരിക്ക് ഇന്ത്യൻ വരൻ മതി

Tuesday 04 June 2024 12:23 AM IST

 ഇൻസ്റ്റാഗ്രാം വീഡിയോയിൽ അഭ്യർത്ഥന

 സമ്മതമറിയിച്ച് രണ്ടു ലക്ഷം പേർ

മുംബയ്: റഷ്യൻ സുന്ദരിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ദിനാരയ്ക്ക് നിർബന്ധം. ഇന്ത്യക്കാരനാവണം വരൻ.

ഇന്ത്യൻ വരനെ തേടുന്നു എന്ന് അച്ചടിച്ച പേപ്പറും പിടിച്ച് മുംബയിലെ മാളിൽ ദിനാര നിൽക്കുന്ന വീഡിയോ വൈറലാണ്. വരനെ കണ്ടെത്താൻ എന്നെ സഹായിക്കൂ എന്ന് അഭ്യർത്ഥിക്കുന്ന അടിക്കുറിപ്പിനൊപ്പം ഇൻസ്റ്റാഗ്രാം പ്രൊഫൈലിന്റെ ക്യുആർ കോഡും ചേർത്തിട്ടുണ്ട്.

ഇതിനകം 7.8 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു വീഡിയോ. രണ്ടു ലക്ഷം പേരാണ് ''എന്നെ വിവാഹം കഴിക്കൂ'' എന്ന കമന്റിട്ടത്. നിരവധി പേർ സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും അനുയേജ്യനായ വരനെ നിർദ്ദേശിക്കുകയും ചെയ്തു.

എന്തുകോണ്ട് ഇന്ത്യൻ വരനെ തെരയുന്നെന്നും വരനിൽ എന്തെല്ലാം ഗുണങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ദിനാര ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തെ ബഹുമാനിക്കുന്നവരാണ് ഇന്ത്യക്കാർ. യാത്രകൾ ഇഷ്ടപ്പെടുന്നയാൾ കൂടിയാണെങ്കിൽ ദിനാര റെഡി. ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തോളം ഫോളോവേഴ്സുള്ള ദിനാര 30 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ചു കഴിഞ്ഞു. ഇന്ത്യയിൽ മുൻപും വന്നിട്ടുണ്ട്.

Advertisement
Advertisement