ജെ.പി.നദ്ദ രാജ്യസഭാ നേതാവായേക്കും

Tuesday 04 June 2024 12:36 AM IST

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ രാജ്യസഭയിലെ പാർട്ടി നേതാവാകുമെന്ന് സൂചന. നിലവിലെ രാജ്യസഭാ നേതാവ് പിയൂഷ് ഗോയൽ മുംബയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പകരം നദ്ദയ്‌ക്ക് പദവി നൽകുമെന്നാണ് അറിയുന്നത്. ജെ.പി. നദ്ദ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, ഈ മാസം ബി.ജെ.പി അദ്ധ്യക്ഷ പദവിയിൽ കാലാവധി അവസാനിക്കുകയാണ്. അമിത് ഷായുടെ പിൻഗാമിയായി 2020 ജനുവരിയിലാണ് നദ്ദയെ അദ്ധ്യക്ഷനായി നിയമിച്ചത്. നദ്ദയുടെ കാലാവധി രണ്ടു വർഷത്തേക്ക് നീട്ടുമെന്നും , ഒഡീഷയിൽ നിന്നുള്ള നേതാവ് ധർമ്മേന്ദ്ര പ്രധാനെ അദ്ധ്യക്ഷനാക്കുമെന്നും കേൾക്കുന്നുണ്ട്.

Advertisement
Advertisement