കാത്തിരിപ്പുകൾക്ക് വിരാമം, വോട്ടെണ്ണൽ ആരംഭിച്ചു; മുന്നണികൾക്ക് ചങ്കിടിപ്പ്

Tuesday 04 June 2024 8:01 AM IST

തിരുവനന്തപുരം: രാജ്യം കാത്തിരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫലസൂചനകൾ ഉടൻ ലഭ്യമാകും. പോസ്‌റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾത്തന്നെ രാജ്യം എങ്ങോട്ടെന്ന സൂചന ലഭ്യമാകും. ഉച്ചതിരിഞ്ഞ് ചിത്രം തെളിയും. രാജ്യം ആരുഭരിക്കുമെന്നുറപ്പാകും.

Advertisement
Advertisement